ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ബത്തേരിയിൽ സി.പി.എം. പ്രതിഷേധ സദസ്സ്

ഡി.സി.സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക, പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ബത്തേരിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 

ബത്തേരി: ഡി.സി.സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക, പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ബത്തേരിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ പി കുഞ്ഞുമോൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ സംസാരിച്ചു. പി ആർ ജയപ്രകാശ് സ്വാഗതവും ബൈജു നമ്പിക്കൊല്ലി നന്ദിയും പറഞ്ഞു.