കിഫ്ബിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് സിപിഎം
കിഫ്ബിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് സിപിഎം
സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം ശക്തമാക്കും.
രണ്ട് ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിവസം സംസ്ഥാന, ദേശീയ വിഷയങ്ങളാണ് ചര്‍ച്ചയ്ക്ക് വന്നത്.
കിഫ്ബിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന പ്രചാരണവുമായി ക്യാംപെയ്ന്‍ തുടങ്ങാന്‍ സിപിഎം. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം ശക്തമാക്കും. പ്രാദേശിക തലത്തില്‍ കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രചാരണത്തിനാണ് തീരുമാനം. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ഇത് ഇല്ലാതാക്കിയാല്‍ വികസനത്തിന് ഫണ്ട് കണ്ടെത്താന്‍ ബദലെന്ത് എന്ന് സംസ്ഥാനസര്‍ക്കാര്‍ പറയണം എന്നും സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
രണ്ട് ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിവസം സംസ്ഥാന, ദേശീയ വിഷയങ്ങളാണ് ചര്‍ച്ചയ്ക്ക് വന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനം, കിഫ്ബിയെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നുവെന്ന് വലിയ വിമര്‍ശനമുണ്ടായി. ഇതിനെതിരെ വിപുലമായ ക്യാംപെയ്ന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.