സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും തുടരും ; പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ചേക്കും
സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും തുടരും ; പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ചേക്കും
ഇന്ന് പിബിയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ പിണറായി വിജയന്‍ തന്റെ അഭിപ്രായം അറിയിക്കും
May 11, 2026, 06:52 IST
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതില്‍ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടല്‍ ഉണ്ടാകുമെന്ന ജനറല്‍ സെക്രട്ടറി എംഎ ബേബി സൂചന നല്‍കിയിരുന്നു
സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും തുടരും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇന്നലെ യോഗത്തില്‍ ചര്‍ച്ച തുടങ്ങിയിരുന്നു, ഇന്നും അത് തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ചര്‍ച്ച വരുമോ എന്നാണ് ആകാംക്ഷ. ഇക്കാര്യം ഇന്ന് പിബിയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ പിണറായി വിജയന്‍ തന്റെ അഭിപ്രായം അറിയിക്കും. ഇതില്‍ കേന്ദ്ര നേതൃത്ത്വത്തിന് മറിച്ച് അഭിപ്രായമുണ്ടോ എന്നതാണ് നിര്‍ണായകമാവുക.
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതില്‍ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടല്‍ ഉണ്ടാകുമെന്ന ജനറല്‍ സെക്രട്ടറി എംഎ ബേബി സൂചന നല്‍കിയിരുന്നു. വിഷയം പിബി ചര്‍ച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.