പൊലീസിനെ വിമര്‍ശിച്ച് സിപിഎം നേതാവിട്ട പോസ്റ്റിന് ലൈക്ക് ; എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആര്‍ പി അരവിന്ദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

സിപിഎം നേതാവ് ഐപി ബിനുവിന്റെ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്.

പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആര്‍ പി അരവിന്ദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സിപിഎം നേതാവ് ഐപി ബിനുവിന്റെ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പൊലീസിനെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ലൈക്ക് ചെയ്തത് അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. അരവിന്ദ് അഭയം എന്ന പ്രൊഫൈലില്‍ നിന്നാണ് ബിനുവിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തത്.