സുഗതനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വച്ചില്ല; ബിജെപിയെ സഹായിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന വിമർശനവുമായി സിപിഎം നേതാവ് വി. ജോയ്

കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെ പൊലീസ് വിലങ്ങുവച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നു പറഞ്ഞ വി. ജോയ് ബിജെപിയെ സഹായിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന് കൂട്ടിച്ചേർത്തു.

 

തിരുവനന്തപുരം: കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെ പൊലീസ് വിലങ്ങുവച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നു പറഞ്ഞ വി. ജോയ് ബിജെപിയെ സഹായിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന് കൂട്ടിച്ചേർത്തു.

സുഗതനും ബിജെപിക്കും എല്ലാ സംരക്ഷണവും സർക്കാർ നൽകുന്നുവെന്നും ബിജെപിയാണെങ്കിൽ എന്ത് സഹായവും സർക്കാർ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഐ.പി. ബിനു അടക്കമുള്ള സിപിഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കൈയിൽ വിലങ് വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലെ ആര്‍ സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്. വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളില്‍ മൂന്നു ചെയറുകളാണ് സജ്ജീകരിച്ചിരുന്നത്. മേയര്‍ വി വി രാജേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള രാജേഷ് കുമാര്‍ എന്നിവരാണ് ഡയസില്‍ ഇരുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലറാണ് സുഗതന്‍. കാപ്പാ കേസില്‍ തടവിലായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സുഗതനുള്ളത്.