'അപകീർത്തിപ്പെടുത്തിയെന്നു സിപിഎം നേതാവിന്‍റെ പരാതി';ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു
കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്.
Updated: Oct 21, 2026, 11:54 IST
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണ് കെ പി ഉദയഭാനു എന്ന് വരുത്തി തീര്‍ക്കാന്‍ എഫ് ബി പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും തന്റെ പൊതുപ്രവര്‍ത്തനത്തെയും വ്യക്തിജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണ് കെ പി ഉദയഭാനു എന്ന് വരുത്തി തീര്‍ക്കാന്‍ എഫ് ബി പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്