പികെ ശശിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

പികെ ശശിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്.വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് മുൻ എം.എൽ.എക്കെതിരെ പാർട്ടി നടപടിയെടുത്തത്.

 

കഴിഞ്ഞ രണ്ട് കൊല്ലമായി പാർട്ടിയിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് വിമത കൺവെൻഷനിൽ പി.കെ. ശശി പങ്കെടുത്തത്

തിരുവനന്തപുരം: പികെ ശശിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്.വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് മുൻ എം.എൽ.എക്കെതിരെ പാർട്ടി നടപടിയെടുത്തത്.

കഴിഞ്ഞ രണ്ട് കൊല്ലമായി പാർട്ടിയിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് വിമത കൺവെൻഷനിൽ പി.കെ. ശശി പങ്കെടുത്തത്.സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെൻഷനാണെന്നും പികെ ശശി പറഞ്ഞു.

വിമതരുടെ കണ്‍വെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് കണ്‍വെൻഷൻ നടക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പികെ ശശി വേദിയില്‍ പറ‍ഞ്ഞു