കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയായ മുഴക്കുന്ന് വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രടറിയെ സിപിഎം പുറത്താക്കി
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ സി.പി.എം മുഴക്കുന്ന് വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി വി. ശരത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍
കണ്ണൂര്‍: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ സി.പി.എം മുഴക്കുന്ന് വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി വി. ശരത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന രീതിയിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപെട്ടതിനാണ് നടപടിയെന്ന് ജില്ലാ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു.
സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കരിപ്പൂരില്‍ അറസ്റ്റിലായ പതിമൂന്നില്‍ ഒന്‍പത് പേര്‍ കണ്ണൂര്‍ സ്വദേശികളായിരുന്നു. അതില്‍ ആറ് പേര്‍ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടുന്നത്.
കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ ഉന്നമിട്ട് മുന്‍ ഡിവൈഎഫ്‌ഐ ജില്ലാനേതാവ് മനു തോമസ് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തുവന്നു.
സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന ജില്ലാ ഏരിയാ ലോക്കല്‍ നേതാക്കള്‍ ഇപ്പോഴും തെറ്റുതിരുത്താതെ പാര്‍ട്ടിയില്‍ തുടരുകയാണെന്നും സ്വര്‍ണം പൊട്ടിക്കല്‍, രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്നെ തനിക്കെതിരെ പാര്‍ട്ടിക്കതീതമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഓര്‍മ്മയുണ്ടോയെന്നും മനു തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെചോദിച്ചു.