സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ; പിണറായി വിജയന്‍ ഇന്ന് ദില്ലിയിലെത്തും

പിബി അംഗങ്ങളുടേയും, കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സിസി അംഗങ്ങളുടെയും ചുമതലകള്‍ യോഗത്തില്‍ തീരുമാനിക്കും.

 

ജനറല്‍ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോഗമാണ് നാളെ തുടങ്ങുന്നത്. 

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ദില്ലി സുര്‍ജിത് ഭവനില്‍ യോഗം ചേരുക. ജനറല്‍ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോഗമാണ് നാളെ തുടങ്ങുന്നത്. 

പിബി അംഗങ്ങളുടേയും, കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സിസി അംഗങ്ങളുടെയും ചുമതലകള്‍ യോഗത്തില്‍ തീരുമാനിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിനും, ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ന് വൈകീട്ട് ദില്ലിയിലെത്തും.