'കണ്ണൂരിലേത് സിപിഎം കാടത്തം, സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നു'; സിപിഎമ്മിനെതിരെ വിഡി സതീശന്‍
നിയമ പരമായി നേരിടും എന്നും വിഡി സതീശന്‍ പറഞ്ഞു.
യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പത്രിക തള്ളാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നുണ്ട്.
സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നതെന്നും സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു, യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പത്രിക തള്ളാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശന്‍ പറഞ്ഞു.
കൂടാതെ കണ്ണൂരിലേത് എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണെന്നും സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണോ ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നും വിഡി സതീശന്‍ പറഞ്ഞു.