കണ്ണൂർ ചുണ്ടയിൽ കൊലവിളി പ്രകടനവുമായി സി.പി.എം പ്രവർത്തകർ
കൈയ്യും വെട്ടും തലയും വെട്ടുമെന്ന കൊലവിളി മുദ്രാവാക്യവുമായി സിപിഎം .ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് ചെങ്കൊടിയേന്തിയസിപിഎം പ്രവർത്തകർ ആർ.എസ്.എസിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത് സ്ത്രീകൾ ഉൾപ്പെടെ അൻപതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
Updated: Jan 27, 2026, 20:46 IST
കൂത്തുപറമ്പ് :കൈയ്യും വെട്ടും തലയും വെട്ടുമെന്ന കൊലവിളി മുദ്രാവാക്യവുമായി സിപിഎം .ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് ചെങ്കൊടിയേന്തിയസിപിഎം പ്രവർത്തകർ ആർ.എസ്.എസിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത് സ്ത്രീകൾ ഉൾപ്പെടെ അൻപതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
പൊലിസ് സ്ഥലത്തുള്ളതുകൊണ്ട് സംഘർഷാവസ്ഥ ഒഴിവായി.ആർ.എസ്. എസ് കേന്ദ്രത്തിൽ ജാഥയായി എത്തിയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചത്. സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.