സിപിഐയുടെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; പ്രതിപക്ഷ ഉപ നേതാവ് പദവി ആവശ്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും
മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയില്‍ ഉണ്ട്.
Jun 4, 2026, 07:10 IST
മുന്നണിയില്‍ ധാരണയാകും മുമ്പ് ഉപ നേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിലും സിപിഐയില്‍ അമര്‍ഷമുണ്ട്.
പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി കഴിഞ്ഞു.
മുന്നണിയില്‍ ധാരണയാകും മുമ്പ് ഉപ നേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിലും സിപിഐയില്‍ അമര്‍ഷമുണ്ട്. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയില്‍ ഉണ്ട്.