'ഇടതുപക്ഷ സർക്കാരിൽ ഗോവിന്ദച്ചാമിക്കും ബെസ്‌റ്റി ഉണ്ടെന്നാണ് തോന്നുന്നത് ,സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സെൻട്രൽ ജയിൽനിന്ന് പാർട്ടി അറിയാതെ ഈച്ച പോലും പുറത്തു കടക്കില്ല : സന്ദീപ് വാര്യർ
ക്രിമിനൽ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും പിണറായി വിജയനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
കണ്ണൂർ: ക്രിമിനൽ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും പിണറായി വിജയനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സിപിഐഎമ്മിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള കണ്ണൂർ സെൻട്രൽ ജയിൽനിന്ന് പാർട്ടി അറിയാതെ ഈച്ച പോലും പുറത്തു കടക്കില്ലായെന്ന് ഇതിൻ്റെ ക്രെഡിറ്റും പിണറായി വിജയൻ വച്ചാൽ മതിയെന്നും സന്ദീപ് വാര്യർ കുറിപ്പിൽ പറയുന്നു.
'ഇടതുപക്ഷ സർക്കാരിൽ ഗോവിന്ദച്ചാമിക്കും ബെസ്‌റ്റി ഉണ്ടെന്നാണ് തോന്നുന്നത്. സിപിഐഎമ്മിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള കണ്ണൂർ സെൻട്രൽ ജയിൽനിന്ന് പാർട്ടി അറിയാതെ ഈച്ച പോലും പുറത്തു കടക്കില്ല. പിന്നെയല്ലേ ഗോവിന്ദച്ചാമി ഒറ്റക്കൈയും വെച്ച് സെല്ല് മുറിച്ച് നാലാൾ പൊക്കത്തിലുള്ള മതിലിൽ മുണ്ടുകൾ ചേർത്ത് കെട്ടി വടമുണ്ടാക്കി എറിഞ്ഞു പിടിപ്പിച്ച് വൈദ്യുതി വേലിയിൽ തട്ടാതെ ജയിൽ ചാടുന്നത്. ഇതിൻ്റെ ക്രെഡിറ്റും പിണറായി അങ്ങ് വെച്ചാൽ മതി.' സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.