ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി ബാബുവിനെ അയോഗ്യനാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഐഎം

ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി ബാബുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗമാണ് ബിബിന്‍ സി ബാബു.

 
CPIM has approached the Election Commission demanding the disqualification of Bibin C Babu

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി ബാബുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗമാണ് ബിബിന്‍ സി ബാബു. സിപിഐഎം ടിക്കറ്റിൽ വിജയിച്ച ബിബിന്‍ നേരത്തെ സിപിഐഎം വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു. ഇതിനുശേഷവും ജില്ലാ പഞ്ചായത്തംഗമായി തുടരുകയാണ്. 

ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം ബിബിന്‍ ബിജെപിയില്‍ ചേരുന്നതിനു പിന്നാലെ 'പോയി തന്നതിന് നന്ദി' എന്നെഴുതിയ കേക്ക് മുറിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.