സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍ ചേർന്നു

സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍. വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. 

 

മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍. വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. രാഹുലിനെ കൂടാതെ സിപിഐയില്‍ നിന്നും അഞ്ച് പേര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. 

മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുല്‍ കുമാര്‍.വഴുതക്കാട് വാര്‍ഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.