സീറാം സാംബശിവറാവുവിനെ പുണ്യാളനാക്കാൻ സി.പി.ഐ.എം ശ്രമിക്കുന്നു: വിമർശനവുമായി അബിൻ വർക്കി എം.എൽ.എ

സ്ഥാനമൊഴിഞ്ഞ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ പുണ്യാളനായി ചിത്രീകരിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് വിമർശിച്ച് അബിൻ വർക്കി എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മദ്യനയം നിലവിൽ വരുന്നതിന് മുൻപ് ബാറുകൾക്ക് ലൈസൻസ് അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം മറികടന്ന വ്യക്തിയാണ് സീറാം സാംബശിവറാവുവെന്ന് അബിൻ വർക്കി ആരോപിച്ചു

 

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ പുണ്യാളനായി ചിത്രീകരിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് വിമർശിച്ച് അബിൻ വർക്കി എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മദ്യനയം നിലവിൽ വരുന്നതിന് മുൻപ് ബാറുകൾക്ക് ലൈസൻസ് അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം മറികടന്ന വ്യക്തിയാണ് സീറാം സാംബശിവറാവുവെന്ന് അബിൻ വർക്കി ആരോപിച്ചു. ഇത് ആർക്കുവേണ്ടിയും എന്തിനുവേണ്ടിയുമായിരുന്നു എന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് അദ്ദേഹം സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടി വന്നതെന്നും അബിൻ പറഞ്ഞു.

അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സമ്പൂര്‍ണരൂപം ഇങ്ങനെ:

എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന പിണറായി വിജയന്റെ മുന്‍ ഒ.എസ്.ഡി സീറാം സാമ്പശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാനുള്ള തിരക്കിലാണ് സി പി എം സൈബര്‍ കൂട്ടം.
എന്തിനാണ് അയാളെ പുറത്താക്കിയത് എന്ന് ഓര്‍മിപ്പിക്കുവാണ്.

  1. യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി 15% വീര്യമുള്ള ഹോര്‍ട്ടിവൈന്‍ ബേക്കറി വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെ അനുമതി കൊടുത്തു. എന്തിന് കൊടുത്തു എന്ന് ചോദ്യത്തിന് മറുപടി ഇല്ല.
  2. സംസ്ഥാനത്ത് യു.ഡി.എഫ് മദ്യ നയം വരുന്നത് വരെ ഒരു ബാറും അനുവദിക്കേണ്ടതില്ല എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ കൊടുക്കുന്നു. ഇത് കോടതി അംഗീകരിക്കുന്നു. ഇതിന് വിരുദ്ധമായി നിയമത്തിന്റെ ലൂപ്പ് ഹോള്‍ വച്ച് 2014ല്‍ പൂട്ടിയ 3 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിന് സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് കൊടുക്കുന്നു.
    ഇത് എന്തിന് വേണ്ടിയാണ്?
    ആര്‍ക്ക് വേണ്ടിയാണ്?
    എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തത് ആണ് ആശാന്‍ പുറത്ത് പോകാന്‍ കാരണം. അല്ലാതെ ഒരു അഴിമതിയും കണ്ടെത്തിയിട്ടല്ല എന്നത് മാത്രം അല്ല ഈ രണ്ട് കാര്യങ്ങളിലും സംശയങ്ങള്‍ ഉള്ളതിന്റെ കൂടെ അടിസ്ഥാനത്തില്‍ ആണ്.
    സൊ കമ്മി കൂട്ടംസ്. ഗോ ടു യുവര്‍ സീറ്റ്‌സ്.
    ഇനി അത് മാത്രം അല്ല. ചില സുപ്രധാനമായ കഴിഞ്ഞ സര്‍ക്കാരിന്റെ ചില ഫൈലിലും പിണറായി വിജയന്റെ മുന്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അടയിരുന്നു. അതൊക്കെ പിറകെ വന്നോളും.