മന്ത്രി ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ച ജില്ലാ നേതാവിനെ പുറത്താക്കി സിപിഐ

​​​​​​​

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ച നേതാവിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും അമ്പലത്തറ മുന്‍ വാര്‍ഡ് കൗണ്‍സിലറും ആയ വിഎസ് സുലോചനനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ച നേതാവിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും അമ്പലത്തറ മുന്‍ വാര്‍ഡ് കൗണ്‍സിലറും ആയ വിഎസ് സുലോചനനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചത് സംബന്ധിച്ച് ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

ശബ്ദരേഖ പരിശോധിച്ചപ്പോള്‍ സുലോചനന്റെ ശബ്ദം ആണെന്ന് തെളിഞ്ഞതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജിആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്ത സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ആണ് സുലോചനനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്.