കത്തിലൂടെ തിരുത്താൻ സിപിഐ;ജനങ്ങൾക്ക് പരാജയകാരണങ്ങളെക്കുറിച്ച് പാർട്ടിക്ക് കത്തെഴുതാം
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയോ, പാർട്ടി നിയോഗിക്കുന്ന സമിതികളോ പഠിക്കുകയാണ് പതിവ്.തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഐയും എൽഡിഎഫും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിലയിരുത്തി ജനങ്ങൾക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാം
Dec 15, 2025, 11:04 IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയോ, പാർട്ടി നിയോഗിക്കുന്ന സമിതികളോ പഠിക്കുകയാണ് പതിവ്.തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഐയും എൽഡിഎഫും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിലയിരുത്തി ജനങ്ങൾക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാം. തിരുത്താൻ തയ്യാറാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാഗ്ദാനം.
ജനവിധി വിനയപൂർവം അംഗീകരിക്കുന്നുവെന്നും പറഞ്ഞു. തെറ്റുതിരുത്തി കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വിലാസം: സെക്രട്ടറി, സിപിഐ സംസ്ഥാന കൗൺസിൽ, എം.എൻ. സ്മാരകം, തിരുവനന്തപുരം-14. ഇ-മെയിൽ: office@cpikerala.org