പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈകള്‍ വെട്ടിമാറ്റുമെന്ന് സിപിഐഎം പ്രവര്‍ത്തകര്‍; തലയെടുക്കുമെന്ന് കോണ്‍ഗ്രസ്, പരസ്പരം കൊലവിളി

പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും, വേണ്ടി വന്നാല്‍ തലയുമെടുക്കും', എന്നായിരുന്നു മുദ്രാവാക്യം.

 


'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആ കൈകള്‍ വെട്ടിമാറ്റും, വെള്ളപുതച്ച് കിടത്തിപ്പിക്കും', എന്നായിരുന്നു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യം

മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരസ്പരം കൊലവിളി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ്-സിപിഐഎം പ്രവര്‍ത്തകര്‍. ആദ്യം സിപിഐഎം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്.


'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആ കൈകള്‍ വെട്ടിമാറ്റും, വെള്ളപുതച്ച് കിടത്തിപ്പിക്കും', എന്നായിരുന്നു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യം. മന്ത്രി എ പി അനില്‍കുമാറിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.

പിന്നാലെ സിപിഐഎമ്മിന് മറുപടിയുമായി യുഡിഎഫും കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തി. 'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും, വേണ്ടി വന്നാല്‍ തലയുമെടുക്കും', എന്നായിരുന്നു മുദ്രാവാക്യം.
പരിക്കേറ്റ സാജുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.