സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതല്‍ ദില്ലിയില്‍ തുടങ്ങും ; കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും

സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.

 

വിശദമായ വിലയിരുത്തല്‍ നടത്താനുള്ള നിര്‍ദ്ദേശം നേരത്തെ പിബി സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നു.

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതല്‍ ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും. വിശദമായ വിലയിരുത്തല്‍ നടത്താനുള്ള നിര്‍ദ്ദേശം നേരത്തെ പിബി സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ ഓണ്‍ലൈനായി ചേര്‍ന്ന പിബിയോഗത്തില്‍ നിരവധി അംഗങ്ങള്‍ എതിര്‍ത്തിരുന്നു. കേന്ദ്ര കമ്മറ്റിയിലും ഈക്കാര്യത്തിലെ എതിര്‍പ്പ് ചിലര്‍ ഉയരാനാണ് സാധ്യത.

കേരളത്തിലെ കനത്ത തോല്‍വിക്ക് ശേഷം ദില്ലിയില്‍ ചേര്‍ന്ന പി ബി യോഗത്തില്‍ ഭരണവിരുദ്ധ വികാരമാണെന്നുള്ള അഭിപ്രായം ചില പിബി നേതാക്കള്‍ പങ്കുവെച്ചിരുന്നു. ഏതായാലും വിഷയത്തില്‍ വിശദ ചര്‍ച്ചകള്‍ നടക്കും.