ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ടുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും
തിരുവനന്തപുരം സിജെഎം കോടതി ആണ് വിധി പറയുക.
Oct 24, 2024, 07:29 IST
രാഹുലിന് ഇളവ് നല്‍കരുത് എന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്.
എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ടുള്ള പാലക്കട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും.
തിരുവനന്തപുരം സിജെഎം കോടതി ആണ് വിധി പറയുക. രാഹുലിന് ഇളവ് നല്‍കരുത് എന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു പോലീസ് നിലപാട്. സ്ഥാനാര്‍ഥി ആയിട്ടും പോലീസ് തന്നെ വേട്ടയാടുക ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
പൂരം കലക്കല്‍ ഗൂഢാലോചനക്കെതിരെയാണ് താന്‍ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.