സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാല്‍ വിമര്‍ശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

 

രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും പരിഗണിക്കും.

ലൈംഗിതാകിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒപ്പം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും പരിഗണിക്കും. അതിജീവിതയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്റെ വാദം.

 നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാല്‍ വിമര്‍ശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ പരാതി നല്‍കിയത് മാര്‍ച്ചിലാണ്. ചില നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നല്‍കിയതെന്നും ജാമ്യ ഹര്‍ജിയില്‍ കോടതിയെ അറിയിച്ചു.