വീട് ജപ്തി ചെയ്യാനുള്ള നടപടി തടഞ്ഞ സംഭവം: നജീബ് കാന്തപുരം എംഎല്‍എയ്ക്ക് കോടതി നോട്ടീസ്
വീട് ജപ്തി ചെയ്യാനുള്ള നടപടി തടഞ്ഞ സംഭവം: നജീബ് കാന്തപുരം എംഎല്‍എയ്ക്ക് കോടതി നോട്ടീസ്
മാനസിക പ്രശ്‌നങ്ങളുള്ള അമ്മയും രണ്ട് പെണ്‍മക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎല്‍എ എത്തി തടഞ്ഞത്.
Sep 30, 2026, 06:26 IST
വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്.
നജീബ് കാന്തപുരം എംഎല്‍എക്ക് നോട്ടീസ് അയച്ച് കോടതി. കോടതി അലക്ഷ്യത്തില്‍ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം എംഎല്‍എ വിശദീകരണം നല്‍കണമെന്നും കോടതി നോട്ടീസില്‍ പറയുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. മാനസിക പ്രശ്‌നങ്ങളുള്ള അമ്മയും രണ്ട് പെണ്‍മക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎല്‍എ എത്തി തടഞ്ഞത്.