മിമിക്രിതാരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി സുധിയുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍.
Updated: Sep 30, 2026, 17:41 IST
വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി സുധിയുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ആണ് ഉത്തരവിട്ടത്.
14109840 രൂപയായിരുന്നു ട്രൈബ്യൂണല്‍ വിധിച്ചത്. കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ തുക കെട്ടിവയ്ക്കുന്ന നാള്‍ വരെ 8.5 ശതമാനം പലിശയും കൂടെ ചേരുമ്പോഴാണ് 1.77 കോടിയാകുന്നത്. കോട്ടയം എംഎസിടി ജഡി പ്രസൂണ്‍ ആണ് ഉത്തരവിട്ടത്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യു ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി അറിയിച്ചു.