ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചു, സിനിമയിൽ ലൈംഗിക അധിക്ഷേപം നേരിട്ടിട്ടില്ല എന്നാൽ വിവേചനം ഉണ്ടായിട്ടുണ്ട്: വിൻസി അലോഷ്യസ്
ലൈംഗിക അതിക്രമ ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന് നടി വിൻസി അലോഷ്യസ്. സിനിമയിൽ ലൈംഗിക അധിക്ഷേപം നേരിട്ടിട്ടില്ല എന്നും എന്നാൽ വിവേചനം ഉണ്ടായിട്ടുണ്ട് എന്നും നടി പറഞ്ഞു.
Updated: Sep 1, 2024, 20:05 IST
ലൈംഗിക അതിക്രമ ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന് നടി വിൻസി അലോഷ്യസ്. സിനിമയിൽ ലൈംഗിക അധിക്ഷേപം നേരിട്ടിട്ടില്ല എന്നും എന്നാൽ വിവേചനം ഉണ്ടായിട്ടുണ്ട് എന്നും നടി പറഞ്ഞു. കോൺട്രാക്റ്റ് ഇല്ലാതെ സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ട്. പറഞ്ഞ വേതനം ലഭിക്കാതെ വന്നിട്ടുണ്ട്. അത് ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചുവെന്നും താരം പറഞ്ഞു.
സിനിമയിൽ പവർ ഗ്രൂപ്പ് അനുഭവപ്പെട്ടിട്ടില്ല.എന്നാൽ ഒരു ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ട്.ആധിപത്യം കാണിക്കുന്നവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല.തന്നെ കുറിച്ച് ഇല്ലാത്ത കഥകൾ പറയുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും വിൻസി വ്യക്തമാക്കി.