കൊല്ലം കടയ്ക്കലില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍
കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശി സുഗതൻ (65), ഭാര്യ ലത (55) എന്നിവരെയാണ്.ഇന്ന് രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Updated: May 23, 2026, 13:26 IST
ഇരുവരും വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്
കൊല്ലം : കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശി സുഗതൻ (65), ഭാര്യ ലത (55) എന്നിവരെയാണ്.ഇന്ന് രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്.കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ല