ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം
ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പിക്ക് ചുമതല നൽകും. എസ് പി ഇമ്മാനുവൽ പോളിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പിക്ക് ചുമതല നൽകും. എസ് പി ഇമ്മാനുവൽ പോളിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
ആദ്യ കേസിന്റെ അന്വേഷണ ചുമതലയും എസ്പി ഇമ്മാനുവൽ പോളിനായിരുന്നു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം.
2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെൻ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം. ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി