പരീക്ഷ ഹാളില്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
പൈവളിഗെ സ്വദേശി എസ് ജനാര്‍ദന ആണ് അറസ്റ്റിലായത്.
Jul 15, 2026, 06:33 IST
മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവണ്‍മെന്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചത്.
പരീക്ഷാഹാളില്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി. സംഭവത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ് ജനാര്‍ദന ആണ് അറസ്റ്റിലായത്. മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവണ്‍മെന്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചത്.
താല്‍ക്കാലിക ജീവനക്കാരനായ ജനാര്‍ദനക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു. പരിശീലന ക്ലാസിന് പോയ സ്ഥാപനത്തിലെ അധ്യാപകനാണ് ഇയാള്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ നല്‍കിയത്. ഈ അധ്യാപകന്‍ ഒളിവിലാണ്.