വൈദ്യുതി ഉപയോഗിച്ചു പാചകം : നിര്‍ദേശവുമായി കെഎസ്‌ഇബി
ഇന്ഡക്ഷന് കുക്കറില് പാചകം പൊടിപൊടിക്കുമ്പോള് കെഎസ്‌ഇബി പുതിയ നിര്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.ഇന്ഡക്ഷന് കുക്കറില് പാചകം ചെയ്തോളൂ.
ഇന്ഡക്ഷന് കുക്കറില് പാചകം ചെയ്തോളൂ. പക്ഷേ, അത് പകല് സമയത്ത് മതിയെന്നാണു പുതിയ നിര്ദേശം
ഇന്ഡക്ഷന് കുക്കറില് പാചകം പൊടിപൊടിക്കുമ്പോള് കെഎസ്‌ഇബി പുതിയ നിര്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.ഇന്ഡക്ഷന് കുക്കറില് പാചകം ചെയ്തോളൂ. പക്ഷേ, അത് പകല് സമയത്ത് മതിയെന്നാണു പുതിയ നിര്ദേശം. കെഎസ്‌ഇബിയുടെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അടുക്കളയില് ഗ്യാസ് തീര്ന്നുപോകുമെന്ന് ഭയമാണോ? പകല് സമയത്ത് ഇന്ഡക്ഷന് സ്റ്റൗ, മൈക്രോവേവ് ഓവന് എന്നിങ്ങനെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതികള് സ്വീകരിച്ചാല് ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന് കഴിയും. വൈദ്യുത ആവശ്യകത കൂടിയ വൈകുന്നേരം ആറിനു ശേഷമുള്ള സമയം ഇലക്ട്രിക് പാചകം ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ? ഇങ്ങനെയാണ് കെഎസ്‌ഇബിയുടെ കുറിപ്പ്.
വേനലായതോടെ വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ട്. ഏപ്രില് പകുതിയോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അതിന്റെ പരമാവധിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്കരുതലെന്ന രീതിയിലാണ് കെഎസ്‌ഇബിയുടെ നിര്ദേശം.