വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ; തിരുവനന്തപുരത്ത് കൂട്ടത്തല്ല്

 

വിവാഹസല്‍ക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മില്‍തല്ല്.

 

ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് സംഭവം.

വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് അടികൂടിയത്. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് സംഭവം.

വിവാഹസല്‍ക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മില്‍തല്ല്. ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലര്‍ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മാറനല്ലൂര്‍- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹസല്‍ക്കാരം. വിവരം അറിഞ്ഞ് ഇവരു പൊലീസ് സ്റ്റേഷനുകളില്‍നിന്നും ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇരു കൂട്ടരും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.