പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

പദ്ധതി നടത്തിപ്പില്‍ നല്ല ജാഗ്രത വേണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നു.

 

പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് എംഎല്‍എമാര്‍ യോഗത്തില്‍ ആശങ്കയറിയിച്ചു.

പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. മുസ്ലീം ലീഗിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് ഷംസുദ്ദീന്റെ പ്രതികരണം. പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് എംഎല്‍എമാര്‍ യോഗത്തില്‍ ആശങ്കയറിയിച്ചു.

പദ്ധതി നടത്തിപ്പില്‍ നല്ല ജാഗ്രത വേണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം മറ്റന്നാള്‍ ചേരും. യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും. പി എം ശ്രീയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിനിടെ ആണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്കിടയിലും ആശങ്ക തുടരുന്നത്.