'പേരിന്റെ അര്‍ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞ''മ്മ'' പറഞ്ഞുകൊണ്ടിരിക്കുന്നത്, വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം' ; അഡ്വ അനില്‍ തോമസ്
അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും താന്‍ അദ്ദേഹത്തോടൊപ്പമാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
Jan 14, 2026, 08:33 IST
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതിന് പുറമെ അതിജീവിതയുടെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു.
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ വിമര്‍ശിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസ്. പേരിന്റെ അര്‍ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞ''മ്മ'' പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം എന്നാണ് അനില്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതിന് പുറമെ അതിജീവിതയുടെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും താന്‍ അദ്ദേഹത്തോടൊപ്പമാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.