കോണ്‍ഗ്രസിന് തിരിച്ചടിയായി മുഖ്യമന്ത്രി കസേരയ്ക്കുള്ള ' മത്സരം' 

പോര്‍ക്കളത്തിലെ പടനായകന് അഭിവാദ്യങ്ങളെന്ന പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

 

.പെരുമ്പാവൂര്‍ നഗരത്തില്‍ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

യുഡിഎഫ് കേരളം പിടിച്ചെടുത്ത വേളയിലും കോണ്‍ഗ്രസില്‍ കല്ലുകടിയായി മുഖ്യമന്ത്രി കസേരയ്ക്കുള്ള മത്സരം .പെരുമ്പാവൂര്‍ നഗരത്തില്‍ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പോര്‍ക്കളത്തിലെ പടനായകന് അഭിവാദ്യങ്ങളെന്ന പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാല്‍ അനുകൂല ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തെ നയിക്കാന്‍ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആര്‍.സി ബ്രിഗേഡിന്റെ പേരിലാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലും, കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.