വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണം; നിർദ്ദേശം നൽകി റഗുലേറ്ററി കമ്മീഷന്‍
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്റെ നിദ്ദേശം. വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന വിവരം എസ്എംഎസ്, പത്രം, ടിവി, സമൂഹമാധ്യമം എന്നിവ മുഖേന ഉപയോക്താക്കളെ അറിയിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോള്‍ വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്റെ നിദ്ദേശം. വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന വിവരം എസ്എംഎസ്, പത്രം, ടിവി, സമൂഹമാധ്യമം എന്നിവ മുഖേന ഉപയോക്താക്കളെ അറിയിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോള്‍ വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വര്‍ഷം സെപ്റ്റംബര്‍ ഒഴികെ, ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കൂടിയ വിലയ്ക്ക് ഹ്രസ്വകാല വിപണിയില്‍നിന്നു വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറുകള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി.ഈ വര്‍ഷം വൈദ്യുതി വാങ്ങാന്‍ കമ്മീഷന്‍ അനുവദിച്ചതിന്റെ ഇരട്ടിയാണ് വില. ആകെ 30.832 കോടി യൂണിറ്റ് വൈദ്യുതി, യൂണിറ്റിന് 9.16 രൂപയ്ക്കു വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് ഉണ്ടാകുന്ന 282.5 കോടി രൂപയുടെ ബാധ്യത ആത്യന്തികമായി ഉപയോക്താക്കള്‍ക്കാകുമെന്നു കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.