ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട സന്നിധാനത്തെ ബയോഗ്യാസ് പ്ലാൻ്റിൻ്റെ പണികൾ പാതിവഴിയിൽ 

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട സന്നിധാനത്തെ ബയോഗ്യാസ് പ്ലാൻ്റിൻ്റെ പണികൾ പൂർത്തിയായില്ല. 2018-19ൽ പണിക ൾ ആരംഭിച്ചിരുന്നു.അന്നദാന മണ്ഡപത്തിലേയും ഹോട്ടലുകളിലേയും

 

ശബരിമല: ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട സന്നിധാനത്തെ ബയോഗ്യാസ് പ്ലാൻ്റിൻ്റെ പണികൾ പൂർത്തിയായില്ല. 2018-19ൽ പണിക ൾ ആരംഭിച്ചിരുന്നു.അന്നദാന മണ്ഡപത്തിലേയും ഹോട്ടലുകളിലേയും ഭക്ഷണ അവശിഷ്ടങ്ങൾ ഇവിടെ എത്തിച്ച് സംസ്കരിച്ച് ബയോ ഗ്യാസാക്കി മാറ്റുന്ന പദ്ധതിയാണ് ലക്ഷ്യമിട്ടത്. 

മാസ്റ്റർ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടിയിലധികം രൂപ ചിലവ് വരുന്ന പദ്ധതിയാണ്. കരാറുകാർ പണികൾ പാതിവഴിയിൽ ഉപക്ഷിച്ച സ്ഥിതിയാണ്. ഇപ്പോൾ പദ്ധതിക്കായി നിർമിച്ച ടാങ്കുകളും മറ്റും വെറുതെ കിടന്ന് നശിക്കുകയാണ്. പദ്ധതി വേഗം പൂർത്തീകരിക്കാൻ ബോർഡ് കരാറുകാർക്ക് നിർദ്ദേശം നല്കണമെന്നാണ് ആവശ്യം.