ആരാകും മുഖ്യമന്ത്രി..? VD സതീശനായി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ
സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവേ VD സതീശനായി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ. എറണാകുളത്താണ് കോൺഗ്രസ് പ്രവർത്തകർ VD അനുകൂല പ്രകടനം നടത്തിയത്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം നടന്നത്. 10 കൊല്ലമായി തകർന്നുകൊണ്ടിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് വി ഡി സതീശനാണ്. അദ്ദേഹത്ത മുഖ്യമന്ത്രിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരാണ് പ്രകടനം നടത്തിയത്. കെ.സി വേണുഗോപാലിന്റെ നാട്ടിലും വി.ഡി ക്കായി പ്രകടനം നടത്തും. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രകടനം നടത്തും. പഴയങ്ങാടിയിൽ വൈകീട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുക. കോഴിക്കോട് കുറ്റ്യാടിയിൽ ഇന്ന് രാത്രി 8 മണിക്കാണ് പ്രകടനം. പട നയിച്ചവൻ പട നയിക്കുമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നത്. K M അഭിജിത്തിൻ്റെ മീഡിയ ഗ്രൂപ്പിലാണ് പോസ്റ്റർ ഉയർന്നത്.
അതേസമയം ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ പോരും കനക്കുകയാണ്.