കണ്ണൂരിലെ മന്ത്രിക്കെതിരായ കോൺഗ്രസ്സ്  അക്രമം പ്രതിഷേധാർഹം : കെ.കെ. വിനോദ് കുമാർ

മന്ത്രി വീണാ ജോർജ്ജിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ്സ് നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു.

 
ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ പ്രതിഷേധം അക്രമത്തിന്റെ പാതയിലെത്തിയതിനെ ന്യായീകരിക്കനാവില്ല. റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് യുവമോർച്ചയും പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. 

 കണ്ണൂർ: മന്ത്രി വീണാ ജോർജ്ജിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ്സ് നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ പ്രതിഷേധം അക്രമത്തിന്റെ പാതയിലെത്തിയതിനെ ന്യായീകരിക്കനാവില്ല. റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് യുവമോർച്ചയും പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. 

കരിങ്കോടി വീശിയായിരുന്നു യുവമോർച്ച പ്രതിഷേധിച്ചത്. ആരോഗ്യമേഖലയിലെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ മന്ത്രി എന്ന നിലയിലാണ് വീണാ ജോർജ്ജിനെതിരെ യുവമോർച്ച കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ജനാധിപത്യ ധ്വംസനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന നിലപാടാണ് മന്ത്രി വീണ ജോർജ്ജ് സ്വീകരിച്ചത്. മാധ്യമപ്രവർത്തകർക്ക് നേരെയും തട്ടിക്കയറി. ഇതൊന്നും ഒരു മന്ത്രിയിൽ നിന്നുണ്ടാകരുത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തിനെതിരെ അസഹിഷ്ണുതയോടെ പെരുമാറുന്ന മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.