പ്രതിസന്ധികളെ നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ ;   രാഹുലിന് അതിരില്ലാത്ത പിന്തുണയുമായി കോൺഗ്രസ്; ‘അവനൊപ്പം’ എന്ന് ലൈവിൽ വന്ന് പ്രഖ്യാപിച്ച് പത്തനംതിട്ട കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി പത്തനംതിട്ടയിലെ വനിതാ നേതാവ്. ‘അവനൊപ്പം’ എന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന് പ്രഖ്യാപിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ രാഹുലിന് പിന്തുണ അറിയിച്ചത്
 


പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി പത്തനംതിട്ടയിലെ വനിതാ നേതാവ്. ‘അവനൊപ്പം’ എന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന് പ്രഖ്യാപിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ രാഹുലിന് പിന്തുണ അറിയിച്ചത്. രാഹുലിനെ ‘അതിജീവിതൻ’ എന്ന് വിശേഷിപ്പിച്ച അവർ പ്രതിസന്ധികളെ നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെയെന്നും പറഞ്ഞു.
രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുന്നതായും ചില മാധ്യമങ്ങൾക്ക് അജണ്ടയുണ്ടെന്നും ശ്രീനാദേവി ആരോപിച്ചു.

പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നുമുള്ള വാദങ്ങളും അവർ ലൈവിൽ ഉയർത്തി. പരാതിക്കാരിയെയും ആക്ഷേപിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്‍റെ പ്രശ്നമാണിതെന്നാണ് അവർ ലൈവിൽ അഭിപ്രായപ്പെട്ടത്. ‘സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും’ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

അറസ്റ്റിലായിട്ടും രാ​ഹുൽ മാങ്കൂട്ടത്തിലിവനെ തള്ളിപ്പറയാൻ ഇതുവരെ കോൺ​ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. അതേസമയം, മാവേലിക്കര സ്‌പെഷൽ സബ്‌ ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡിയിൽ അപേക്ഷയിൽ ഇന്ന് വിധിപറയും.