കോണ്‍ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത് ; കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണ്.
 

കര്‍ണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇവിഎമ്മിനേയും ഭരണഘടനാ സ്ഥാപനങ്ങളേയും ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്യാറ്. ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.