മുസ്ലിം ലീഗിനെ കോൺഗ്രസ് നിരന്തരം അവഗണിക്കുകയാണ്, 'ചത്തു ചീഞ്ഞ കുതിര'യെപ്പോലെയാണ് ലീഗിനെ അവർ കാണുന്നത് ; പി ജയരാജന്
കല്‍പ്പറ്റ : ദേശീയതലത്തിൽ മുസ്ലിം ലീഗിനെ കോൺഗ്രസ് നിരന്തരം അവഗണിക്കുകയാണെന്നും 'ചത്തു ചീഞ്ഞ കുതിര'യെപ്പോലെയാണ് ലീഗിനെ അവർ കാണുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. വയനാട്ടിൽ തിരഞ്ഞെടുപ്പ് വിജയത്തിനായി ലീഗിൻ്റെ വോട്ട് വാങ്ങുന്ന കോൺഗ്രസ്, ഡൽഹിയിലെത്തുമ്പോൾ ലീഗ് നേതാക്കളെ വാതിലിന് പുറത്തുനിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സിപിഐഎം വയനാട് ജില്ലാ റാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലാണ് കോൺഗ്രസ്-ലീഗ് ബന്ധത്തെ പി ജയരാജൻ രൂക്ഷമായി വിമർശിച്ചത്. 'ലീഗെന്ന പാര്‍ട്ടിക്കാരെല്ലാം വര്‍ഗീയവാദികളാണെന്ന് ഒരിക്കലും പറയില്ല എന്നാല്‍ ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികള്‍, വര്‍ഗീയവാദികള്‍, മതരാഷ് ട്രവാദികള് പ്രവര്‍ത്തിക്കുന്നുണ്ട്'-പി ജയരാജന് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനെത്തിയ ലീഗ് പ്രവർത്തകരോട് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നിൽ ലീഗിൻ്റെ പച്ചക്കൊടി അണ്ടർവയറിന് പിന്നിൽ ഒളിപ്പിക്കാൻ കോൺഗ്രസുകാർ കൽപ്പിച്ചെന്നും ലീഗുകാർ അടിമകളെപ്പോലെ അത് അനുസരിക്കുകയും ചെയ്തെന്ന് പി ജയരാജൻ പരിഹസിച്ചു. പണ്ട് ജവാഹർലാൽ നെഹ്റു ലീഗിനെ 'ചത്ത കുതിര' എന്ന് വിശേഷിപ്പിച്ചെങ്കിൽ, ഇന്ന് 'ചത്തു ചീഞ്ഞ കുതിര'യായാണ് കോൺഗ്രസ് ലീഗിനെ പരിഗണിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.