രമ്യ ഹരിദാസ് എംഎല്എയ്ക്കെതിരെ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം
രമ്യ ഹരിദാസ് എംഎല്എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്കീഴിലെ കോണ്ഗ്രസം മണ്ഡലം കമ്മറ്റികള്. രമ്യ ഹരിദാസ് പാര്ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആസ്തി വികസന ഫണ്ട് എംഎല്എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള് സമര്പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മറ്റികള് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്കീഴിലെ കോണ്ഗ്രസം മണ്ഡലം കമ്മറ്റികള്. രമ്യ ഹരിദാസ് പാര്ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചിറയിൻകീഴ് രമ്യാ ഹരിദാസ് എംഎല്എയും കോണ്ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളി വന് വിവാദമായിരുന്നു. സംഭവത്തില് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ
ആസ്തി വികസന ഫണ്ട് എംഎല്എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള് സമര്പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മറ്റികള് ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയന്കീഴില് എംഎൽഎയും പാര്ട്ടിപ്രവര്ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്എയ്ക്ക് എതിരെ രംഗത്തെത്തുകയാണ്. രണ്ട് കോണ്ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില് ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.
രമ്യ ഹരിദാസ് പാര്ട്ടിയില് അനാവശ്യമായ അസ്വസ്ഥകള് സൃഷ്ടിക്കുന്നു. ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള് പരിഗണിച്ച് അതിന്റെ പ്രൊപ്പോസലുകള് സമര്പ്പിക്കാന് പോലും എംഎല്എയോ എംഎല്എയുടെ ഓഫീസോ തയ്യാറാകുന്നില്ല എന്ന പരാതികളും പ്രമേയത്തില് ഉയര്ത്തിക്കാട്ടുന്നുണ്ട്. മണ്ഡലം കമ്മറ്റികള് പാസാക്കിയ പ്രമേയം കെപിസിസി നേതൃത്വത്തിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്