‘ബിജെപിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന കോൺഗ്രസും ലീഗും ജനങ്ങളെ വഞ്ചിക്കുന്നു’ ; എം. ശിവപ്രസാദ്
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച എല്ലാ നുണപ്രചാരണങ്ങളും കോൺഗ്രസ് എം.പി ജെബി മേത്തർക്ക് രാജ്യസഭയിൽ ലഭിച്ച ഔദ്യോഗിക മറുപടിയോടെ പൂർണ്ണമായും പൊളിഞ്ഞടങ്ങിയിരിക്കുകയാണെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച എല്ലാ നുണപ്രചാരണങ്ങളും കോൺഗ്രസ് എം.പി ജെബി മേത്തർക്ക് രാജ്യസഭയിൽ ലഭിച്ച ഔദ്യോഗിക മറുപടിയോടെ പൂർണ്ണമായും പൊളിഞ്ഞടങ്ങിയിരിക്കുകയാണെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ്. ബി.ജെ.പിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഓർത്ത് കേരളം ലജ്ജിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി വിമർശിച്ചു.
പദ്ധതിയുടെ പേരിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് നടത്തിയ വ്യാജപ്രചാരണങ്ങൾ സ്വന്തം പാർട്ടിയുടെ എം.പിയുടെ ചോദ്യത്തിലൂടെ തന്നെ തുറന്നുകാട്ടപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
രാജ്യസഭയിൽ ലഭിച്ച മറുപടി പ്രകാരം പിഎം ശ്രീ പദ്ധതി എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും അതിനായി സ്കൂളുകളുടെ ലിസ്റ്റ് സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് കൈമാറണമെന്നും വ്യക്തമാണ്. എന്നാൽ കേരളം ഇതുവരെ അത്തരം ഒരു ലിസ്റ്റും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം കേരളത്തിന് ലഭിച്ചതാകട്ടെ സമഗ്ര ശിക്ഷാ കേരളയുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്നാൽ ഈ സത്യങ്ങൾ നിലനിൽക്കെത്തന്നെ പിഎം ശ്രീയുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിക്കുകയാണെന്നും, സ്കൂളുകളുടെ ലിസ്റ്റ് കൈമാറാൻ തയ്യാറെടുക്കുന്നതിലൂടെ മതനിരപേക്ഷ കേരളത്തെയാണ് യു.ഡി.എഫ് ഒറ്റുകൊടുക്കുന്നതെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആർ.എസ്.എസും തമ്മിലുള്ള ഡീലിന് ചൂട്ടുപിടിക്കാൻ മുസ്ലിം ലീഗും കൂട്ടുനിൽക്കുന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വലിയ വഞ്ചനയാണെന്നും ഇതിന് അവർ ജനങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പും നുണക്കഥകളും തുറന്നുകാട്ടുന്ന ഈ വെളിപ്പെടുത്തൽ സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് കടുത്ത പോരിനാണ് തുടക്കമിട്ടിരിക്കുന്നത്.