ഇടുക്കി മൂലമറ്റത്ത് 120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് നേതാവ് പിടിയിൽ

ലമറ്റത്ത് 120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് നേതാവ് പിടിയിൽ. കോണ്‍ഗ്രസ് അറക്കുളം മണ്ഡലം മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന അഞ്ചാനിക്കല്‍ സാജു ജോര്‍ജിനെ (61)ആണ് എക്‌സൈസ് പിടികൂടിയത്.
 

ഇടുക്കി: മൂലമറ്റത്ത് 120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് നേതാവ് പിടിയിൽ. കോണ്‍ഗ്രസ് അറക്കുളം മണ്ഡലം മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന അഞ്ചാനിക്കല്‍ സാജു ജോര്‍ജിനെ (61)ആണ് എക്‌സൈസ് പിടികൂടിയത്. കാവുംപടിഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. 

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. അവിവാഹിതനായ സാജു തനിച്ചാണ് താമസിച്ചിരുന്നത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ഡ്രൈവര്‍മാരാണ് ചാരായമുണ്ടാക്കിയിരുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ എക്സൈസ് സംഘം എത്തിയ സമയം സാജു മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. 

മൂലമറ്റം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതിയെ മുട്ടത്തെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.