തൃശൂരിൽ എട്ടു വയസുകാരിക്കെതിരേ ലൈഗികാതിക്രമം :  കോണ്‍ഗ്രസ് നേതാവ് പിടിയില്‍

എട്ടു വയസുകാരിക്കെതിരേ ലൈഗികാതിക്രമം, കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കപ്പൂര്‍ കൊള്ളനൂര്‍ കിഴക്ക് വീട്ടില്‍ ഷിഹാബുദ്ദീനാണ് (55) അറസ്റ്റിലായത്

 


തൃശൂര്‍: എട്ടു വയസുകാരിക്കെതിരേ ലൈഗികാതിക്രമം, കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കപ്പൂര്‍ കൊള്ളനൂര്‍ കിഴക്ക് വീട്ടില്‍ ഷിഹാബുദ്ദീനാണ് (55) അറസ്റ്റിലായത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43-ാം ബൂത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഷിഹാബുദ്ദീന്‍.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. 

വീട്ടില്‍ ആളില്ലാത്ത സമയത്ത് വസ്ത്രം നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ വിളിപ്പിച്ചത്. വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടി അലറി വിളിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.