'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' സോഷ്യല്‍മീഡിയയില്‍ ക്യാമ്പെയ്ന്‍ തുടങ്ങി കോണ്‍ഗ്രസ്

ഫേസ്ബുക്ക് അക്കൗണ്ടിലെ കവര്‍ഫോട്ടോ മാറ്റാന്‍ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ ഫോട്ടോ മാറ്റിയാണ് ക്യാംപെയ്ന് തുടക്കമിട്ടിയിരിക്കുന്നത്

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു.

ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ഫോട്ടോ മാറ്റിയാണ് ക്യാംപെയ്ന് തുടക്കമിട്ടിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ ക്യാംപെയ്ന്റെ ഭാഗമായി.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധമാറരുതെന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്ന്‍ എന്നാണ് വിവരം. ഫേസ്ബുക്ക് അക്കൗണ്ടിലെ കവര്‍ഫോട്ടോ മാറ്റാന്‍ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.