നിയമ സംവിധാനത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസില്ലെന്ന് വി ടി ബല്‍റാം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്.

 

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാല്‍ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്നും വി ടി ബല്‍റാം പറഞ്ഞു

നിയമ സംവിധാനത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസില്ലെന്ന് വി ടി ബല്‍റാം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാല്‍ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്നും വി ടി ബല്‍റാം പറഞ്ഞു.

ഡിജിറ്റല്‍ മീഡിയാ സെല്‍ ചുമതല ഒഴിവായത് സംബന്ധിച്ച വിഷയത്തിലും വിടി ബല്‍റാം പ്രതികരിച്ചു. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായപ്പോള്‍ തന്നെ പുന:സംഘടന ആലോചിച്ചിരുന്നതാണ്. പിന്നീട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നതിനാല്‍ നീണ്ടുപോയതാണെന്നും ഇപ്പോള്‍ ഉണ്ടായത് ഉചിതമായ പുന:സംഘടനയാണെന്നും വി ടി ബല്‍റാം പറഞ്ഞു. ഇന്നാണ് കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ചുമതല ഹൈബി ഈഡന് നല്‍കിയത്. ബീഡി- ബിഹാര്‍ പോസ്റ്റിന് പിന്നാലെ വിടി ബല്‍റാം രാജിവെച്ച ഒഴിവിലാണ് നിയമനം