കോണ്‍ഗ്രസില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം ; കെ സുധാകരന്‍ ഇന്ന് രാഹുല്‍ഗാന്ധിയെ കാണും
തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
Mar 17, 2026, 07:29 IST
സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാന്റ് അംഗീകാരം നല്‍കുകയായിരുന്നു.
വിവാദങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാന്റ് അംഗീകാരം നല്‍കുകയായിരുന്നു.
അതിനിടെ, പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന കെ സുധാകരന്‍, രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സുധാകരനും അടൂര്‍ പ്രകാശും.