നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

 

ഏറെ നാളായി പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ശശി തരൂര്‍ എംപിക്ക് പ്രധാന ചുമതല പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

 

രമേശ് ചെന്നിത്തലയാണ് പ്രചരണ സമിതി അധ്യക്ഷന്‍. ശശി തരൂര്‍ ഉപാധ്യക്ഷനും ഷാഫി പറമ്പില്‍ കണ്‍വീനറുമാകും.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. പ്രചരണസമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചരണ സമിതി അധ്യക്ഷന്‍. ശശി തരൂര്‍ ഉപാധ്യക്ഷനും ഷാഫി പറമ്പില്‍ കണ്‍വീനറുമാകും.

ഏറെ നാളായി പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ശശി തരൂര്‍ എംപിക്ക് പ്രധാന ചുമതല പാര്‍ട്ടി നല്‍കിയിരിക്കുന്നത്. നിയസഭാ തെരഞ്ഞടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട സമിതികളില്‍ ഒന്നാണ് പ്രചരണ സമിതി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയായിരുന്നു സമിതിയുടെ അധ്യക്ഷന്‍. ഹൈബി ഈഡന്‍, റോജി എം ജോണ്‍, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനായി ബെന്നി ബെഹനാനെയും തെരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷ് ആണ് ഉപാധ്യക്ഷന്‍. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവരാണ് അംഗങ്ങള്‍.

എത്രയും വേഗം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഈ മാസം 22ന് കേന്ദ്ര തെരഞ്ഞെടുപ്പ്സമിതി യോഗം ന്യൂഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കാനാണ് സാധ്യത.