ആലപ്പുഴയിലെ  ഉഷാ ജോസഫിന് കോൺഗ്രസിന്റെ കൈത്താങ്ങ്: പുന്നപ്രയിലെ വീട് പൂർത്തിയാക്കാൻ സഹായം

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയറ്റില്‍ കത്രിക  കുടുങ്ങിയ ഉഷാ ജോസഫിന് കോണ്‍ഗ്രസിന്റെ സഹായത്തോടെ വീടൊരുങ്ങുന്നു. അമൃത ആശുപത്രിയിൽ  ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്ത ശേഷം വിശ്രമത്തില്‍ കഴിയുന്ന ഉഷയുടെ പുന്നപ്രയിലെ വീട് ആലപ്പുഴ എംപിയായ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു

 

പുന്നപ്രഃ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയറ്റില്‍ കത്രിക  കുടുങ്ങിയ ഉഷാ ജോസഫിന് കോണ്‍ഗ്രസിന്റെ സഹായത്തോടെ വീടൊരുങ്ങുന്നു. അമൃത ആശുപത്രിയിൽ  ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്ത ശേഷം വിശ്രമത്തില്‍ കഴിയുന്ന ഉഷയുടെ പുന്നപ്രയിലെ വീട് ആലപ്പുഴ എംപിയായ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഉഷയുടെയും കുടുംബത്തിന്റെ പ്രയാസങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയ വേണുഗോപാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നിര്‍മ്മാണം പാതിനിലച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് അറിയിച്ചു. തുടര്‍ന്ന് പുന്നപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചു. 

എത്രയും വേഗം ഉഷയുടെ വീടിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഹസൻ എം പൈങ്ങാമഠം അറിയിച്ചു. വയറ്റില്‍ കത്രിക കുടങ്ങി ഉഷ നേരിടുന്ന ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ അവര്‍ക്ക് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതും കെസി വേണുഗോപാല്‍ എംപി ആയിരുന്നു.