പാലാ നഗരസഭയിലെ നാല് കൗണ്‍സിലര്‍മാരെപ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്
പാലാ നഗരസഭയിലെ നാല് കൗണ്‍സിലര്‍മാരെപ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്
ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാര്‍ട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പിന്തുണച്ചതോടെയാണ് പാല മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്.
പാലാ നഗരസഭയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പിന്തുണച്ചതോടെയാണ് പാല മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്.
ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാര്‍ട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെ ചതിച്ചവന്‍മാരെ പാര്‍ട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.